x
NE WS KE RA LA
Kerala

15 കാരി പുഴയിൽ ചാടി മരിച്ചു; അസ്വഭാവികത, പൊലീസ് അന്വേഷണം നടത്തും

15 കാരി പുഴയിൽ ചാടി മരിച്ചു; അസ്വഭാവികത, പൊലീസ് അന്വേഷണം നടത്തും
  • PublishedApril 1, 2025

പത്തനംതിട്ട: വലഞ്ചുഴിയില്‍ അച്ഛന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു. അഴൂര്‍ സ്വദേശി ആവണി ആണ് മരിച്ചത്. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവിനൊപ്പം നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. പുഴയില്‍ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറി. പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സ് തെരച്ചിൽ നടത്തി. രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ അസ്വഭാവികതയുണ്ടോ എന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *