പയ്യോളിയിൽ തെരുവ് നായയുടെ അക്രമണത്തിൽ 15 പേർക്ക് പരിക്ക്
പയ്യോളി: പയ്യോളി തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ അക്രമണത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.കാര്യാട്ട് ശ്യാമള, കുറുമണ്ണില്‍ രാധ, കോഴി പമ്ബത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു കാലിക്കടവത്ത്, മുബീന കൊമ്മുണ്ടാരി, തെരുവത്ത്കണ്ടി ശ്രീധരന്‍, കുമാരന്‍ പള്ളിയാറക്കല്‍, വെട്ടിപ്പാണ്ടി ശൈലജ, മലയില്‍ രജില, ഗീത കപ്പള്ളിതാഴ, നീതു തൊടുവയല്‍, മീത്തലെ ആണിയത്തൂര്‍ ഇഷ, റീന തൊടുവയില്‍, ഫിദല്‍ വിനോദ് വേങ്ങോട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.