x
NE WS KE RA LA
Uncategorized

13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
  • PublishedFebruary 13, 2025

പത്തനംതിട്ട: 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസ്. ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായിരിക്കുന്നത്. മുൻപ് ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണ് ജയ്മോൻ.

2024 സെപ്റ്റംബറിലാണ് സംഭവം നടന്നത്. ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയമോനും കർണാടകത്തിലേക്ക് മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *