x
NE WS KE RA LA
Kerala

നടി അഭിനയ വിവാഹിതയാവുന്നു; വരന്‍ ബാല്യകാല സുഹൃത്ത്

നടി അഭിനയ വിവാഹിതയാവുന്നു; വരന്‍ ബാല്യകാല സുഹൃത്ത്
  • PublishedMarch 10, 2025

കൊച്ചി: ജോജു ജോര്‍ജ് ചിത്രം പണിയിലെ നായിക അഭിനയ വിവാഹിതയാവുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹങ്ങള്‍ എണ്ണാം, എന്നെന്നേക്കുമായുള്ള യാത്ര ഇന്ന് ആരംഭിക്കുന്നു’- എന്നാണ് പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്. പങ്കാളിയുടെയും തന്റെയും കൈകള്‍ മണി മുഴക്കുന്നതിന്റെ ചിത്രമാണ് അഭിനയ പങ്കുവച്ചത്
ബാല്യകാല സുഹൃത്താണ് വരന്‍ എന്നാണ് വിവരം. കഴിഞ്ഞ 15 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം നടി തന്നെ ഒരു പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നു. അഭിനയയ്ക്ക് ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയുമില്ല. സമുദ്രക്കനി സംവിധാനം ചെയ്ത ‘നാടോടികള്‍’ എന്ന തമിഴ് സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. ഇതുവരെ 58 സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ നര്‍ത്തകി കൂടിയാണ് അഭിനയ. ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണിയിലാണ് താരം അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *